Top Bar

For news & photos - trikaripurvartha@gmail.com

Ad Right 450*105

HorizMenu

BROWSE BY WEEKLY

വിദേശത്തേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

[]
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിയമനത്തിന് താഴെ പറയുന്ന വിഭാഗങ്ങളിലുള്ള കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്‌റ്/റസിഡന്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 25 മുതല്‍ ബാംഗ്‌ളൂരില്‍ ഒ.ഡി.ഇ.പി.സി. വഴി നടത്തും.
വിഭാഗങ്ങള്‍ : ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓങ്കോളജി, ഗൈനക്കോളജി, ഡെര്‍മറ്റോളജി, നെഫ്രോളജി, റേഡിയോളജി, അനസ്‌തേഷ്യ, ന്യൂറോളജി, ഐ.സി.യു, ഇ.എന്‍.റ്റി., യൂറോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ബ്‌ളഡ് ബാങ്ക്, ചെസ്‌റ് ഡിസീസ്, ഗ്യാസ്‌ട്രോ എന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍ ആന്റ് എമര്‍ജന്‍സി മെഡിസിന്‍, മൈക്രോബയോളജി, എന്‍ഡോെ്രെകനോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് സര്‍ജറി, പ്‌ളാസ്‌റിക് സര്‍ജറി, നിയോനാറ്റോളജി(എന്‍.ഐ.സി.യു/പി.ഐ.സി.യു), പാത്തോളജി (ഹിസ്‌റോപാത്തോളജി, ഹീമറ്റോളജി), ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ഫിസിക്കല്‍ മെഡിസിന്‍, ഓഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, സര്‍ജിക്കല്‍ ഓങ്കോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി.

വിദ്യാഭ്യാസ യോഗ്യത : വിദേശ ഫെല്ലോഷിപ്പ്/പി.എച്ച്.ഡി/ഡി.എം./എം.സി.എച്ച്/എം.ഡി/എം.എസ്./ഡി.എന്‍.ബി/ഡിപ്‌ളോമ/എം.ബി.ബി.എസ്. സേവനപരിചയം : സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വര്‍ഷം. പ്രായപരിധി : 52 വയസ്. താല്പര്യമുള്ള ഡോക്ടര്‍മാര്‍ സേവനപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ, മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍.പി.ഒ., തിരുവനന്തപുരം 695 035 വിലാസത്തിലോ odepckerala@gmail.com ഇമെയിലിലോ ഫെബ്രുവരി 18 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കണ്ട. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2576314/19. വെബ്‌സൈറ്റ് : www.odepc.org

സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി

[]

തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള അക്കാഡമി ഫൊര്‍ സ്കില്‍ എക്സലന്‍സും സ്മാര്‍ട്ട് സിറ്റി കൊച്ചിയും സംയുക്തമായി വിവിധ മേഖലകളില്‍ സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി സ്ഥാപിക്കും. തൊഴില്‍മന്ത്രി ഷിബു ബേബി ജോണും സ്മാര്‍ട്സിറ്റി എംഡി ബാജു ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു തത്വത്തില്‍ ധാരണയായത്.  സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണു കേരള അക്കാഡമി ഓഫ് സ്കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ) പ്രവര്‍ത്തിക്കുക. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു വിവിധ മേഖലയില്‍ പ്രാവീണ്യം നല്‍കുന്ന തരത്തിലായിരിക്കും സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി പ്രവര്‍ത്തിക്കുകയെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ റീട്ടെയ്ല്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഐടി, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മീഡിയ തുടങ്ങിയ വിഭാഗങ്ങളിലാണു സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി പ്രവര്‍ത്തനങ്ങള്‍.
വിവിധ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ യുവാക്കളെ പരിശീലിപ്പിച്ചു പ്രാപ്തരാക്കാന്‍ സ്കില്‍ ഡെവലപ്പപ്മെന്‍റ് അക്കാഡമി വഴി സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയായിരിക്കും അക്കാഡമി വികസിപ്പിച്ചെടുക്കുക. വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ലോകത്തിലെതന്നെ പ്രഥമ കമ്പനികളെയായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുക. സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി കേരള അക്കാഡമി ഫൊര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. അക്കാഡമിക്കു പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ 5000 കോടി രൂപയുടെ ഐടി, ഐടി ഇതര വ്യവസായങ്ങളാണു പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്റ്റര്‍ കെ. ബിജു, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ESIC ക്ലര്‍ക്ക്, എംടിഎസ് ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും

[]

എംപ്ലോയ്സ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെ (ഇഎസ്ഐസി) കശ്മീര്‍ റീജ്യനില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. 32 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

1. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (യുഡിസി)

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ (ഓഫിസ് സ്യൂട്ട്സ്, ഡാറ്റാ ബേസിസ്) പരിജ്ഞാനം

ഒഴിവ്: 09 (ജനറല്‍- 04, എസ്സി- 01, എസ്ടി- 02, ഒബിസി-02. വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഓരോ ഒഴിവു വീതം സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക്: 5200-20200 രൂപ. ഗ്രെയ്ഡ് പേ 2400 രൂപ. പ്രായം: 18-27 വയസ്. 31/01/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.

2. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്)

യോഗ്യത: മെട്രിക്കുലേഷന്‍ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഒഴിവ്: 23 (ജനറല്‍- 11, എസ്സി- 02, എസ്ടി- 03, ഒബിസി- 07. വികലാംഗര്‍ക്കു രണ്ട് ഒഴിവു സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക്: 5200-20200 രൂപ. ഗ്രെയ്ഡ് പേ 1800 രൂപ. പ്രായം: 18-25 വയസ്. 31/01/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.

അപേക്ഷാഫീസ്

1. യുഡിസി- 225 രൂപ.

2. എംടിഎസ്- 125 രൂപ.

ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ നിന്നെടുത്ത ജമ്മുവില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്‍റ് അപേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷാഫീസില്ല. ഫീസ് അടക്കേണ്ടതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.
ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇഎസ്ഐസിയുടെ www.esicjk.org  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ അയയ്ക്കാം. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കോര്‍പ്പറേഷന്‍റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.

ത്രിക്കരിപ്പൂ‍ൂര്‍ സ്‌ക്കൂളില്‍ അധ്യാപകരുടെ ഒഴിവ്

[]
തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.സി. വിഭാഗത്തില്‍ ജനറല്‍ഫൗണ്ടേഷന്‍ കോഴ്‌സിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിലും ഓരോ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥിള്‍ ഡിസ: ആറിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഇന്റര്‍വ്യൂ നല്‍കാനായി എത്തിച്ചേരണം.

ആയൂര്‍വേദ കോളേജില്‍ ടൈപ്പിസ്റ് ഒഴിവ്

[]
ആയൂര്‍വേദ കോളേജില്‍ ചുവടെയുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. തസ്തികയും യോഗ്യതയും ചുവടെ. ക്ളാര്‍ക്ക്/ടൈപ്പിസ്റ് - എസ്.എസ്.എല്‍.സി ടൈപ്പ്റൈറ്റിങ് ഇംഗ്ളീഷ്, സ്ക്രൈബ് - സംസ്കൃതം ഒരു വിഷയമായി എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം, ടൈപ്പ്റൈറ്റിങ് ഇംഗ്ളീഷ് (ഹയര്‍), ടൈപ്പ്റൈറ്റിങ് ഹിന്ദി & മലയാളം (ലോവര്‍) വൃത്തിയും ഭംഗിയുമുളള കൈയക്ഷരം, റെക്കോര്‍ഡ് അസിസ്റന്റ് - സംസ്കൃതം ഒരു വിഷയമായി എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം, ടൈപ്പ്റൈറ്റിങ് ഇംഗ്ളീഷ് (ഹയര്‍), ടൈപ്പ്റൈറ്റിങ് ഹിന്ദി & മലയാളം (ലോവര്‍), ലാബ് ടെക്നീഷ്യന്‍ - സയന്‍സ് ഒരു വിഷയമായി പ്രീഡിഗ്രി ജയിച്ചിരിക്കണം അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത, മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന എം.എല്‍.റ്റി കോഴ്സ് ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ആയുഷില് ജോലി ഒഴിവുകള്

[]

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍ തസ്തികകളിലാണ് ഒഴിവ്. പാലോട് ടി.ബി.ജി.ആര്‍.ഐയില്‍ ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരം www.tbgri.in സൈറ്റിലുണ്ട്

സൌദിയില്‍ ഡോക്‍ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നിരവധി അവസരങ്ങള്‍

[]

സൌദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിലെ 'കിങ് ഫഗദ് മെഡിക്കല്‍ സിറ്റി' ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ്/അസിസ്റന്റ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരെയും ബി.എസ്.സി. നേഴ്സുമാരേയും തിരഞ്ഞെടുക്കും. സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സി. വഴിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. പീഡിയാട്രിക് & അഡല്‍റ്റ് ക്രിട്ടിക്കല്‍ കെയര്‍ ഇന്റന്‍സീവ് (കാര്‍ഡിയോ വാസ്കുലര്‍ ഐ.സി.യു.), വാസ്കുലര്‍ സര്‍ജന്‍, പീഡിയാട്രിക് & അഡല്‍റ്റ് കാര്‍ഡിയാക് അനസ്തേഷ്യ, പീഡിയാട്രിക് & അഡല്‍റ്റ് അനസ്തേഷ്യ, കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങ ളില്‍ ഡോക്ടര്‍ന്മാരെ തിരഞ്ഞെടുക്കും. മെഡിക്കല്‍-സര്‍ജിക്കല്‍, ക്രിട്ടിക്കല്‍ കെയര്‍ പീഡിയാട്രിക് ഐ.സി.യു. നിയോനാറ്റല്‍ ഐ.സി.യു., അഡല്‍റ്റ്, ഐ.സി.യു. പീഡിയാട്രിക് & അഡല്‍റ്റ് കാര്‍ഡിയോവാസ്കുലര്‍ ഐ.സി.യു., ന്യൂറോ ഐ.സി.യു., ഓങ്കോളജി (പീഡിയാട്രിക് & അഡല്‍റ്റ്), ഓപ്പറേറ്റിങ് റൂം (പീഡിയാട്രിക് & അഡല്‍റ്റ്), റിക്കവറി റൂം, പീഡിയാട്രിക് എല്ലാ വിഭാഗവും, ന്യൂറോളജി എന്നീ വിഭാഗങ്ങളില്‍പ്പെട്ട നേഴ്സുമാരുടേയും ഇന്റര്‍വ്യൂ ആണ് നടക്കുന്നത്. നോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ സ്പെഷ്യലിസ്റ്, ഇന്‍ഫര്‍മേഷന്‍ അനലിസ്റ്, ക്വാളിറ്റി സ്പെഷ്യലിസ്റ് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. ഡോക്ടര്‍മാര്‍ക്ക് 52 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എഫ്.ആര്‍. സി.എസ്., എം.ആര്‍.സി.പി., ഡി.എം., എം.സി.എച്ച്., ഡി.എന്‍.ബി., എം.ഡി. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പോസ്റ് ഗ്രാജുവേഷനുശേഷം രണ്ടു വര്‍ഷം പ്രവൃത്തി പരിചയം. നഴ്സുമാര്‍ക്ക് 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ബി.എസ്.സി. നഴ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് നേഴ്സ് ഗ്രേഡ്-2, നേഴ്സ് ഗ്രേഡ്-1, ഇന്‍ചാര്‍ജ്ജ് നേഴ്സ്, ഹെഡ് നേഴ്സ് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് യഥാക്രമം 3, 5, 7, 9 വര്‍ഷം വീതം പ്രവൃത്തി പരിചയം ഉണ്ടാവണം. എം.എസ്.സി. നഴ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഹെഡ് നേഴ്സ് തസ്തികകളിലേയ്ക്ക് 4 വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. നോണ്‍ മെഡിക്കല്‍ വിഭാഗങ്ങളില്‍ പ്രായപരിധി 45 വയസ്സാണ്. ഇന്‍ഫര്‍മേഷന്‍ സ്പെഷ്യലിസ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്/ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ ബിരുദവും ഉണ്ടാവണം. 5 വര്‍ഷം പ്രവൃത്തി പരിചയം വേണം. ഇന്‍ഫര്‍മേഷന്‍ അനലിസ്റ് തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, ഹെല്‍ത്ത് ലൈബ്രറി സ്റഡീസ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദം, ഡോക്കുമെന്റ് ഫൈലിങ് & ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. അതില്‍ ആറുമാസം ഹോസ്പിറ്റലുമായി ബന്ധപ്പെട്ടാവണം. ക്വാളിറ്റി സ്പെഷ്യലിസ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് കെയര്‍ റിലേറ്റഡ് ഫീല്‍ഡില്‍ ബിരുദവും ക്ളിനിക്കല്‍ ഹെല്‍ത്ത് കെയറില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും അതില്‍ അഞ്ച് വര്‍ഷം ഹോസ്പിറ്റല്‍ സിറ്റിങിലും അഞ്ച് വര്‍ഷം ക്വാളിറ്റി മാനേജ്മെന്റിലും ആവണം. പ്രവൃത്തി പരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡേറ്റ, മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695 035 വിലാസത്തില്‍ ഡിസംബര്‍ ആറിനകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം. ഡിസംബര്‍ 10 മുതല്‍ 17 വരെ ന്യൂഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് ഒ.ഡി.ഇ.പി.സി. മാനേജിങ് ഡയറക്ടര്‍ ജി.എല്‍. മുരളീധരന്‍ അറിയിച്ചു. വെബ്സൈറ്റ് : www.odepc.org, ഇ-മെയില്‍ : odepckerala@gmail.com, ഫോണ്‍ : 0471-2576314/15/16.

ഐടി കമ്പനികളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നു

[]
ബാംഗ്ലൂര്‍: രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനികളില്‍ തൊഴിലവസരം വര്‍ദ്ധിക്കുന്നു. രാജ്യത്തെ മുന്‍നിരെ ഐ.ടി കമ്പനികളെല്ലാം മുന്‍വര്‍ഷത്തേക്കാള്‍ വലിയ തോതിലുള്ള നിയമനങ്ങളാണ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ജൂലൈ സെപ്തംബര്‍ കാലയളവില്‍ 12,580 പേരെയാണ് പുതുതായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,717 പേരെ മാത്രമായിരുന്നു നിയമിച്ചത്. ഇന്‍ഫോസിസ് മൂന്ന് മാസം കൊണ്ട് 12,262 പേരെയാണ് നിയമിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളില്‍ 7,646 പേരെയായിരുന്നു ഇന്‍ഫോസിസ് നിയമിച്ചിരുന്നത്. വിപ്രോ കമ്പനി 5,240 പേരെയാണ് ഈ വര്‍ഷം പുതുതായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2,975 ആയിരുന്നു.
സാമ്പത്തിക മാന്ദ്യ ഭീഷണി വീണ്ടും നിലനില്‍ക്കുമ്പോഴും ഐ.ടി കമ്പനികളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

കൌണ്‍സിലര്‍ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

[]
തൃക്കരിപ്പൂര്‍: തങ്കയം താലൂക്ക്‌ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ടി സി (Integrated Counseling of Testing Center)യില്‍ കൌണ്‍സിലര്‍ തസ്തികയിലേക്ക്‌ ഒരാളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രസ്തുത തസ്തികയിലേക്ക്‌ എം എസ്‌ ഡബ്ല്യൂ യു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. എച്ച്‌ ഐ വി / എയിഡ്സ്‌ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക്‌ മുന്‍‌ഗണന. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ച രാവിലെ 10.30ന്‌ ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് അറിയിച്ചു.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്

[]
പയ്യന്നൂര്‍: കുന്നരു എ.യു.പി. സ്‌കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

All Posts